Be Bold...

In God’s eyes, Love is never absent. In Gods heart forgiveness is never impossible. In Gods embrace, no one is ever alone or forgotten. Be Bold!

Life

Life is not so easy, some things are difficult to attain but if you take the first step of faith you’ll always succeed....

Friends...

No matter who broke your heart, or how long it takes to heal, you’ll never get through it without your friends.... - Oscar Wilde

Be My Friend...

Don’t walk in front of me, I may not follow. Don’t walk behind me, I may not lead. Just walk beside me and be my friend....

Best Friends...

Everyone hears what you say. Friends listen to what you say. Best friends listen to what you don’t say....

Friday, November 18, 2011

പുഷ്പചക്രം


പുഷ്പചക്രം



ഇന്ന് കുറച്ചു നേരത്തെ ഇറങ്ങണം, കുട്ടികള്‍ക്ക് വാക്ക് കൊടുത്തതാണ്. വെക്കേഷന്‍ കഴിയാറായി. ഭാര്യയും പരിഭവം പറയാന്‍ തുടങ്ങി, എന്നാണ് ഞങ്ങളെയൊന്നു പുറത്തു കൊണ്ടുപോകുന്നത്. ശരിയാണ്, ഈ പ്രാവശ്യം എവിടെയും പോയിട്ടില്ല. ഒന്ന് ടൗണില്‍ കറങ്ങുക, രാത്രിയിലെ ഭക്ഷണം, അത്രയും മതി. എല്ലാ  പരിഭവവും മാറും. ഫയലുകള്‍ ഒന്ന് ഒതുക്കി വെച്ച് കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് ഇറങ്ങാം. മേശപ്പുറത്തിരിക്കുന്ന സെല്‍ഫോണ്‍ ശബ്ദിക്കുന്നു. ജില്ലാ പ്രസിഡന്റ്‌ അനില്‍ ഭായിയാണ്.
    'ഹലോ...ആ രാധാകൃഷ്ണന്‍, നമ്മുടെ മുന്‍കാല ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന രാമേട്ടന്‍ മരിച്ചു. ആറുമണിക്കാണ് സംസ്കാരം.മറ്റുള്ളവരെ ഞാന്‍ വിളിച്ചറിയിച്ചിട്ടുണ്ട്. നീ രണ്ടു റീത്തുമായി കോളേജ് ജങ്ങ്ഷനില്‍ വന്നു നില്‍ക്കണം. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി നീയാണ് റീത്ത് വെക്കേണ്ടത്...കൃത്യസമയത്ത് എത്തണം.'
    ഒരു ശ്വാസത്തിനു എല്ലാം പറഞ്ഞു അനില്‍ ഭായ് ഫോണ്‍ കട്ട് ചെയ്തു. കുട്ടികളുടെ മുഖമാണ് മനസ്സിലാദ്യം കടന്നു വന്നത്. എന്താണ് അവരോടു പറയുക ? പക്ഷെ, സംഘടനയുടെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കാര്യങ്ങളില്‍ നിന്ന് കഴിയുന്നുമില്ല. ദു:ഖത്ത്തോട് കൂടി ആദ്യത്തെ തീരുമാനമെടുത്തു, വീട്ടിലേക്കു ഫോണ്‍ ചെയ്യാം. കാര്യങ്ങള്‍ കേള്‍ക്കുന്നതിനു മുന്‍പ് തന്നെ അവള്‍ പറഞ്ഞു തുടങ്ങി : 'എനിക്കറിയാമായിരുന്നു ഇത് ഇങ്ങനെയൊക്കെയേ അവസാനിക്കുകയുള്ളൂന്നു.' എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവള്‍ ഫോണ്‍ കട്ട് ചെയ്തു. കാലത്തിറങ്ങുമ്പോള്‍ രാത്രിയിലെ ഭക്ഷണം പുറത്തുനിന്നാണെന്നു പറഞ്ഞതാണ്. ഇനി എല്ലാം ഉണ്ടാക്കേണ്ടി വരും. പാവം. സംഘടനയോടുള്ള എന്റെ അമിതമായ ആവേശം പലപ്പോഴും കുടുംബത്തില്‍ ചില വഴക്കുകള്‍ക്കു കാരണമാകാറുണ്ട്. ഫ്ലവര്‍ സ്റ്റാളില്‍ രണ്ടു രീത്തുകള്‍ക്ക് ഓര്‍ഡര്‍ കൊടുക്കണം. ഒന്ന് സംസ്ഥാന കമ്മിറ്റിക്ക്, മറ്റൊന്ന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി. പ്രത്യേകം എഴുതിചേര്‍ക്കണം. സ്റ്റാളില്‍ പുഷ്പക്കാരന്‍ ഒരു ഇളം ചിരിയോടു കൂടി എന്നെ വരവേറ്റു. പ്രതീക്ഷയോടുകൂടിയുള്ള അവന്റെ നോട്ടവും ചിരിയും സത്യത്തില്‍ എന്നിലും ചിരിയുണര്‍ത്തി.
'എന്താ സാറേ വന്നത് ?'
വിനയത്തോടുകൂടിയുള്ള ആ ചോദ്യം അവസാനിക്കുന്നതിനുമുമ്പായി ഞാന്‍ പറഞ്ഞു :
'രണ്ടു റീത്ത് വേണം. അതും പെട്ടന്ന് വേണം.'
പുഷ്പന്റെ കൈകള്‍ ചലിച്ചു തുടങ്ങി.
'ഇതാ ഇപ്പം തരാം സര്‍. ആ....ആരാ സാറേ മരിച്ചത് ?'
അവന്‍ ചോദ്യങ്ങള്‍ തുടങ്ങി. എന്റെ മറുപടി പൂര്‍ണ്ണമായി ശ്രദ്ധിക്കാതെതന്നെ അവന്‍ പറഞ്ഞു:
'ഇന്ന് വളരെ മോശമായിരുന്നു കച്ചവടം. ഞാന്‍ കട അടക്കാന്‍ പോവുകയായിരുന്നു.'
പുഷ്പന്റെ സംസാരം കേട്ടപ്പോള്‍ എനിക്ക് തോന്നി, അവന്‍ പ്രതീക്ഷിച്ച മരണങ്ങള്‍ ഇന്ന് നടന്നിട്ടില്ല. പുഷ്പന്റെ കൈകളുടെ വേഗതക്കനുസരിച്ചു റീത്തുകള്‍ രൂപം കൊണ്ടു വരുകയാണ്. റീത്തിനു മുകളില്‍ എഴുതാനുള്ളത് ഞാന്‍ വൃത്തിയായി എഴുതിക്കൊടുത്തു. അയാള്‍ അത് റീത്തില്‍ തുന്നിക്കെട്ടി. ന്യൂസ് പേപ്പേര്‍ കൊണ്ടു പൊതിഞ്ഞു എനിക്ക് തന്നു. ബില്ലില്‍ രാമന്‍ റീത്ത് വക 800  എന്ന് എഴുതാന്‍ പറഞ്ഞു. അടുത്ത കമ്മിറ്റിയില്‍ ബോധ്യപ്പെടുത്താനുള്ളതാണ്. പണം കൊടുത്തു പുഷ്പനോട് യാത്ര പറഞ്ഞു ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളേജ് ജന്ഗ്ഷനിലേക്ക് യാത്ര തിരിച്ചു. ഓട്ടോറിക്ഷയില്‍ മുല്ലപ്പൂവിന്റെയും റോസാപ്പൂവിന്റെയും സുഗന്ധം നിറഞ്ഞു. സമയം അഞ്ചു കഴിയാറായി. ഇപ്പോള്‍ പുറപ്പെട്ടാലേ സമയത്തിന് മരണവീട്ടില്‍ എത്താന്‍ കഴിയുകയുള്ളൂ. ഫോണ്‍ ശബ്ദിച്ചു. അനില്‍ ഭായിയാണ്.
     'ഹലോ അനില്‍ ഭായി, ഞാന്‍ ജങ്ങ്ഷനില്‍ ഉണ്ട്. നിങ്ങള്‍ എവിടെയെത്തി ?'
     'ഹലോ രാധാകൃഷ്ണന്‍, നമ്മുടെ പരിപാടിയില്‍ ചില മാറ്റങ്ങളുണ്ട്.'
ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു :
     'എന്തുപറ്റി ?'
     'അതേ....നമ്മുടെ രാമേട്ടന്റെ ഒരു മകന്‍ വിദേശത്താനല്ലോ.'
     'അതെ' , ഞാന്‍ മറുപടി പറഞ്ഞു.
പ്രസിഡണ്ട്‌ തുടര്‍ന്ന് :  'അദ്ധേഹത്തിന്റെ മകന്‍ അവിടെ നിന്ന് പുറപ്പെട്ടിരിക്കുന്നു. അതിനാല്‍ സംസ്കാരം നാളെ രാവിലെ ആറുമണിയിലേക്ക് മാറ്റി.'
     'ഹലോ അനില്‍ ഭായി, ഞാന്‍ റീത്ത് വാങ്ങിച്ചു. അതെന്റെ കയ്യിലുണ്ട്. അതെന്തു ചെയ്യും ?'
     'രാധാകൃഷ്ണന്‍, അത് കടയില്‍ തന്നെ വെക്കാന്‍ പറ്റില്ലേ ? ഞാന്‍ രാവിലെ നിങ്ങളുടെ വീട്ടില്‍ എത്തും.'
എന്റെ മറുപടി കേള്‍ക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ മറ്റൊന്നും ചിന്തിക്കാതെ പുഷ്പന്റെ കടയിലേക്ക് പുറപ്പെട്ടു. ഞാന്‍ എത്തുമ്പോഴേക്കും പുഷ്പന്റെ കട അടച്ചിരുന്നു. ഈശ്വരാ ! ഇനി എന്ത് ചെയ്യും ? തൊട്ടടുത്ത കടകളിലൊക്കെ ചോദിച്ചു.
    'ഈ റീത്തുകള്‍ ഇന്ന് രാത്രി ഇവിടെ സൂക്ഷിക്കാമോ ? രാവിലെ എടുത്തോളാം.'
പലരും പല മറുപടികള്‍ പറഞ്ഞു ഒഴിഞ്ഞുമാറി. ഇത് പുലിവാലായല്ലോ. റീത്ത്‌കളുമായി വീട്ടിലേക്കു ചെന്നാല്‍ എന്തായിരിക്കും അവസ്ഥ ! പല പരിചയമുഖങ്ങളും ചോദ്യമുഖവുമായി എന്നെ നോക്കുന്നുണ്ട്. ആരെയും ശ്രദ്ധിക്കാതെ ഞാന്‍ വീട്ടിലേക്കു നടന്നു. സഹധര്‍മ്മിണി സുലുവിനോട് എന്താണ് പറയുക ! കുട്ടികള്‍ പേടിക്കില്ലേ ? ഇത് കളഞ്ഞു നാളെ വേറെ വാങ്ങാമെന്നു വച്ചാല്‍ അത്രയും നേരത്തെ കട തുറക്കില്ല. പോകുന്ന വഴികളിലെല്ലാം മുല്ലപ്പൂവിന്റെയും റോസാപ്പൂവിന്റെയും സുഗന്ധം പരക്കുന്നുണ്ട്. അത് വല്ലാത്തൊരു ഭീതി എന്നിലുണ്ടാക്കുന്നതായി തോന്നി. കതകുതുറന്നതും സുലു പറഞ്ഞു : 'എന്തെ ഇത്ര പെട്ടന്ന് പോയി വന്നോ ? എന്താ കയ്യില്‍ ?'
    അല്പനേരത്തെ എന്റെ നിശബ്ദതക്കു ശേഷം ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു :
'ഇത് പുഷ്പചക്രം.'
    ഞാന്‍ അവള്‍ക്കു വ്യക്തമായി കാണുന്ന തരത്തില്‍ റീത്തുകള്‍ ഉയര്‍ത്തിപ്പിടിച്ചു.
    അപ്പോഴേക്കും മുല്ലപ്പൂവിന്റെയും റോസാപ്പൂവിന്റെയും സുഗന്ധം ഉമ്മറത്തു പരന്നിരുന്നു. സുലുവിന്റെ മുഖത്ത് ഭയത്തിന്റെ, ദേഷ്യത്തിന്റെ ഇട കലര്‍ന്ന ഭാവം ഞാന്‍ കണ്ടു.
    'ഇത് റീത്ത് അല്ലേ', ഭയത്തോടുകൂടി അവള്‍ എന്നോട് ചോദിച്ചു.
'അതെ', ഞാന്‍ ശാന്തസ്വരത്ത്തില്‍ ഉണ്ടായ കാര്യങ്ങള്‍ വ്യക്തമാക്കി. പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അവള്‍ ആദ്യത്തെ അസ്ത്രം തൊടുത്തു:
'ഏയ്‌ മനുഷ്യാ നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ ? വീട്ടില്‍ കൊണ്ട് വെക്കാന്‍ പറ്റിയ ഒരു സാധനം!'
അവള്‍ പിറുപിറുത്തു.
'ഇതും വെച്ചുകൊണ്ട് ഞാന്‍ എങ്ങനെയാണ് ഈശ്വരാ നേരം വെളുപ്പിക്കുക?
അവളുടെ ഉറക്കെയുള്ള സംസാരത്തിനു ഇടര്‍ച്ച അനുഭവപ്പെട്ടതായി എനിക്ക് തോന്നി. ഞാന്‍ പറഞ്ഞു : ഇത് ബോംബോ വെടിമാരുന്നോ ഒന്നും അല്ല. പുഷ്പം  കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു വസ്തു മാത്രമാണ്.'
'ശരിയായിരിക്കാം.ഇതിന്റെ ഉപയോഗം എന്താണെന്ന് കൂടി പറയൂ', സുലു ചോദിച്ചു .
ഞാന്‍ പറഞ്ഞു : 
'മരണപ്പെട്ട ആലോടുള്ള ആദരവിന്റെ അവസാനത്തെ അടയാളം എന്ന് വേണമെങ്കില്‍ പറയാം.'
അത് കേട്ടതായി ഭാവിക്കാതെ അവള്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു:
'എന്ത് തന്നെയായാലും വീടിനകത്തേക്ക് ഞാന്‍ ഇത് കയറ്റില്ല. കുട്ടികളെ കാണിക്കാതെ ഇത് എവിടെയെങ്കിലും ഒന്ന് മാറ്റി വെക്കൂ.'
സുരക്ഷിതമായ ഒരിടം കണ്ടെത്തുന്നതിനു മുമ്പായി കുട്ടികള്‍ ഉമ്മരത്തെക്ക് വന്നു. അവര്‍ എന്റെ കൈകളിലുള്ള ആ വലിയ പൊതി കണ്ടു. മകന്‍ ആകാംക്ഷയോടെ ചോദിച്ചു :
'എന്താണച്ചാ ഇത്?'
മകന്റെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ നിശബ്ദനായി.
'ഇത് റീത്തല്ലേ അച്ഛാ?' , അപ്പോഴേക്കും മകള്‍ പറഞ്ഞു കഴിഞ്ഞിരുന്നു.
ഞാന്‍ നിഷേധിക്കാതെ തലയാട്ടി.
'റീത്തെന്നു വെച്ചാ ന്താ ചേച്ചീ', മകന്റെ രണ്ടാമത്തെ ചോദ്യം.
ഞാന്‍ ഇടം കണ്ണാലെ സുലുവിനെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ മനസ്സിലാക്കുന്നുണ്ടെന്നു തോന്നിയതോടെ മുഖം തിരിച്ചു.ഒരു ചോദ്യത്തോടെ മകള്‍ മറുപടി പറഞ്ഞു;
'മരിച്ചാ വെക്കുന്ന സാധനം, അല്ലെ അമ്മേ?'
പരിഹാസത്തോടെ സുലു പറഞ്ഞു :'അച്ഛനോട് തന്നെ ചോദിച്ചു നോക്കൂ.'
പിറുപിറുത്തുകൊണ്ട് അവള്‍ അകത്തേക്ക് പോയി.കുട്ടികളുടെ മുഖത്ത് ഭയപ്പാടുകള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു. പരിഹാരമെന്നോണം ഞാന്‍ പറഞ്ഞു :
'രാവിലെ ഞാനിത് കൊണ്ട്പോകും.'
'രാത്രി മുഴുവന്‍ ഇത് ഇവിടെ ഉണ്ടാവില്ലേ?'
ഞാന്‍ ഒന്നും പറയാതെ നിന്ന്.റീത്തുകള്‍ക്ക് ഭാരം കൂടുന്നതായി എനിക്ക് തോന്നി.
'വേണ്ടായിരുന്നു', മനസ്സ് നൂറുവട്ടം പറഞ്ഞു. റീത്തുകള്‍ ഉമ്മറത്തെ തിണ്ണയോട് ചേര്‍ത്ത് വെച്ചു. വിയര്‍പ്പേറ്റു നനഞ്ഞു കീറിയ ന്യൂസ്‌പേപ്പറിന്റെ ഇടയിലൂടെ  തിളങ്ങുന്ന നൂലും റോസാപ്പൂവും കാണാമായിരുന്നു. ഞാന്‍ അടുക്കളയിലേക്കു   ചെന്നു. കുട്ടികള്‍ക്ക് ചോറു ഉരുട്ടിക്കൊണ്ടിരിക്കുന്ന അവള്‍ എന്നോടായി പറഞ്ഞു:
'ഒരു കിടപ്പുമുറിയും അടുക്കളയും മാത്രമുള്ള ഈ കൊട്ടാരത്തില്‍ എവിടെയാണ് ആ സാധനം കൊണ്ടുവെക്കുക?'
ഞാന്‍ മറുപടി പറഞ്ഞില്ല.
ഭക്ഷണം കഴിച്ചു എഴുനേല്‍ക്കുമ്പോള്‍ ഒരു തീരുമാനത്തിലെത്തിയത് പോലെ ഞാന്‍ പറഞ്ഞു:
'ഞാന്‍ ഉമ്മറത്തെ തിണ്ണയില്‍ കിടന്നോളാം.'
സുലു മറുപടിയൊന്നും പറഞ്ഞില്ല.
ഉമ്മറത്ത് പൂക്കളുടെ സുഗന്ധം പൂര്‍ണ്ണമായി നിറഞ്ഞിരുന്നു. ഞാന്‍ ഈ റീത്തുകള്‍ക്ക് കാവലിരിക്കുന്ന പോലെ, തണുത്തു മരവിച്ചു മലര്‍ന്നു കിടക്കുന്ന 
രാമേട്ടന് ചുറ്റും ഇഴഞ്ഞു നീങ്ങുന്ന സമയത്തെശപിച്ചുകൊണ്ട് ബന്ധുക്കള്‍ കാവലിരിക്കുന്നുണ്ടാവും. എപ്പോഴാണ് ഉറക്കം എന്റെ കണ്‍പോളകളെ കീഴ്പ്പെടുത്തിയതെന്നു എനിക്കറിയില്ല. സുലുവിന്റെയും കുട്ടികളുടെയും ഉറക്കെയുള്ള നിലവിളി കേട്ടാണ് ഞാന്‍ ഉണരാന്‍ ശ്രമിച്ചത്. എന്റെ ശരീരത്തില്‍ ഭാരമുള്ള റീത്തുകള്‍ വെച്ചിരിക്കുന്നു. എഴുനേല്‍ക്കാനോ ശബ്ദിക്കാനോ കഴിയാതെ ഞാന്‍ നിശ്ചലനായി കിടന്നു. ഈറനണിഞ്ഞ മിഴികളുമായി എനിക്ക് ചുറ്റും ബന്ധുക്കളും സംഘടനാ പ്രവര്‍ത്തകരും. ഒരു കൂറ്റന്‍ റീത്തുമായി അനില്‍ ഭായ് എന്റെ കാല്‍ക്കീഴില്‍ നില്‍ക്കുന്നു. സര്‍വ്വശക്തിയുമുപയോഗിച്ച് അനില്‍ ഭായിയുടെ കയ്യില്‍ നിന്നും റീത്ത് ചവിട്ടിതെറിപ്പിക്കാനുള്ള എന്റെ ശ്രമത്തില്‍ കാലു ചുവരില്‍ ഇടിച്ചു. ആ വേദനയോടു കൂടി ഞാന്‍ ഞെട്ടിയുണര്‍ന്നു. ഒന്നും സംഭവിക്കാതെ സുഗന്ധം പരത്തി റീത്തുകള്‍ ചുവരിനോട് ചാരിക്കിടക്കുന്നു. പറഞ്ഞ സമയത്ത് തന്നെ അനില്‍ ഭായി കാറുമായി വന്നു. പിന്‍ സീറ്റില്‍ റീത്തുമായി ഞാന്‍ ഇരുന്നു. പൂക്കളുടെ സുഗന്ധം കുറയുന്നതായി എനിക്ക് തോന്നി. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ഞാന്‍ റീത്ത് സമര്‍പ്പിച്ചു. 
എന്റെ മനസ്സ് മന്ത്രിച്ചത് പൂക്കള്‍ കേട്ടത് കൊണ്ടാകാം, ആ മുറി മുഴുവന്‍ സുഗന്ധം പരന്നു കഴിഞ്ഞിരുന്നു. ചിതയില്‍ പുക മേല്‍പ്പോട്ടു ഉയര്‍ന്നു.
തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ കണ്ടു.
റീത്തുകളില്‍ നിന്നും അടര്‍ന്നു വീണ റോസാപ്പൂവ് കൈക്കലാക്കിയ കുട്ടിയില്‍ നിന്ന് പൂ വാങ്ങി എറിഞ്ഞു ആ അമ്മ പറയുന്നു:
'അത് തലയില്‍ ചൂടന്‍ കൊള്ളില്ല.'
ഇതളറ്റുപോയ ആ പൂവിന്റെ ചിത്രം മായാതെ കിടന്നു.

i love candle

i love candle light dinner...

 i love flowers...

 i love surprise...

 i love all sweet and romantic moment...

 and

 i lost all about you...

Destined to lay

Destined to lay within ur heart forever!

 I looked into ur eyes and I got lost deep within ur heart!

 Ill remain there bcoz I fell in Love.

Without respect

Without respect, love lost.

Without caring, love boring.

Without honesty, love unhappy. 

Without trust, love unstable.

This is better

This is better to have loved and lost, Than never to have loved at all.

Without u

i cant sore

 i cant climb

 if your not here ,

 i cant look i am so blind

 i lost my heart

 i lost my mind without

"U".

True love

True Love is loving that someone one even with their worst faults and flaws.

Forgiving and Forgetting their wrong doings,

Enduring and being Kind always trusting and not easily angered, 

always trusting and hoping and never failing.

Saturday, November 5, 2011

ദൂരങ്ങള്‍ നമുക്കിടയില്‍

" ദൂരങ്ങള്‍ നമുക്കിടയില്‍ അകലങ്ങള്‍ തീര്‍ക്കുമ്പോഴും....
എനിക്കറിയാം നിന്റെ സൌഹൃദം വീണ്ടും എന്നെ തെടിയെത്തുമെന്നു 

ഇന്നല്ല എങ്കില്‍ നാളെ...

കാത്തിരിക്കും ഞാന്‍

Friday, October 21, 2011

നിനക്കുവേണ്ടി........





                                       

                                      നിനക്കുവേണ്ടി........




ഇന്നെന്റെ കണ്ണുനീര്‍തുള്ളികള്‍ എനിക്ക് ഏറ്റവും പ്രിയ്യപെട്ടവയാണ്.
.
കാരണം എനിക്ക് കൂട്ടായി നിന്നെ ഓര്‍ത്തുള്ള 
കണ്ണുനീര്‍തുള്ളികള്‍ മാത്രമാണിന്നുള്ളത്....

അറിയാതെ അടുത്തു.....അടുത്തപ്പോള്‍ അകലാന്‍ പറ്റില്ലെന്ന
റിഞ്ഞു.....

എന്നിട്ടും അകന്നു.....

എനിക്ക് വേണ്ടി നീ എന്നെ മറക്കുമ്പോള്‍,  

എനിക്ക് നഷ്ട്ടപ്പെടുന്നത് എന്നെ തന്നെ ആണെന്ന് നീ എന്തെ അറിയാതെ പോയി ?...

മറ്റെന്തു നേടിയിട്ടും നീ ഇല്ലെങ്കില്‍ പിന്നെന്തിനാണീ ജന്മം.....

കാത്തിരിപ്പിന്‍റെ വേദനയില്‍ ഒരു തെന്നലായി

നീ വരില്ലെന്നറിഞ്ഞിട്ടും 

നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് എന്‍റെ ജീവിതം.......

ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ഒരു നീര്‍കുമി
പോള്‍ 

പൊട്ടിത്തകരുന്നത് നിറമിഴിയോടെ നോക്കി നില്ക്കാന്‍ മാത്രമേ എനിക്കായുള്ളൂ....

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തീര്‍ത്ത കണ്ണീര്‍ കടലില്‍

ഞാന്‍ കിടന്നു പിടയുംപോളും എനിക്ക് 
പ്രാര്‍തിക്കനുള്ളത് 

നിനക്ക് വേണ്ടിയാണു.......നിന്റെ  സന്തോഷത്തിനു വേണ്ടി മാത്രം............

Sunday, August 14, 2011

happy independence day to all……………….


wishing u all a happy indipendence day...............

Monday, August 1, 2011

My Friends







The wind blows away
The young childish memories we once had
Now semi grown up 
You appear to have the world at it's knees
We used to be a team
But the separation of years
Has made us turn in different direction
- Shoukkathali

Through Your Eyes






I want to see through your eyes
To see why you hurt and rain
Only then I will understand
What gives you so much pain

I want to beat through your heart
To know what makes it bleed so much
A heart so divine and pure
Why it cries out for a simple touch

I want to live in your thoughts
To know what are your dreams
I want to breathe in your agony
And hear your silent screams

I want to hear your unspoken words
To know what you feel each moment
I want to heal all your wounds
And set you free from the torments

So let me in and see your darkness
Show me why your world so cold
Give me your hands 
I will walk you through sunshine
And give my all to make you whole
- Shoukkathali

For My Bestest Friend












Friendship is something to hold on to
But for me that's not the case
Cause I don't feel I need to keep
Something that can't be erased

I am sure of what I have
Cause with you I have no doubt
For what we've built, can't ever fail
It's what I care about

I find it hard to describe
This thing that we share
Especially when there's nothing else
That ever could compare

Others always know
That together we will be
For there can never be another
"Me and U"

Those two words, known all over
Might as well be one
Cause without a Kerrie, there is no Tani
I'm sorry, it just can't be done

For you're the "U", and I'm the "S"
And forever that will be
Cause together we make "US", and so
You complete me!
- Shoukkathali

Friday, July 29, 2011

പ്രണയകാലം









നീ എന്റെ സ്വപ്നങ്ങള്‍ക്ക്, എന്റെ മനസ്സിന്റെ 
വര്‍ണങ്ങള്‍ക്കു നിറം നല്കിയിരുന്നുവോ ?
എപ്പോഴെങ്കിലും നീയെന്റെ ചിറകുകളില്‍ 
അണയാന്‍ കൊതിച്ചിരുന്നുവോ ?
എന്റെ മിഴിയില്‍ മിന്നിമറയുന്ന നിന്റെ മുഖം 
നീ എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നുവോ ?
അറിയാതെ ഞാന്‍ നിന്നെ അറിയാന്‍ ശ്രമിച്ചപ്പോള്‍ 
നീ എന്നില്‍ നിന്ന് അകലാന്‍ ശ്രമിച്ചിരുന്നുവോ ?
ഒരുപാടു നോട്ടങ്ങല്‍ക്കിടയിലും എന്റെ നോട്ടം
നിന്നെ സ്പര്‍ശിചിരുന്നുവോ ?
കാതങ്ങള്‍ അകലെയെങ്കിലും നിന്നെ കാത്തിരിക്കുന്ന 
എന്റെ മനസ്സ് നീ അറിഞ്ഞിരുന്നുവോ ?
തനിച്ചിരുന്നു ഞാന്‍ നിന്നെക്കുറിച്ചു മാത്രം പറയുന്ന 
ഓരോ വാക്കും നീ കേട്ടിരുന്നുവോ ?
ഒരുപാട് കാലൊച്ചകള്‍ക്കിടയിലും നിന്റെ കാലോച്ചക്കായ്‌ 
ഞാന്‍ കാതോര്‍ത്തിരുന്നുവെന്നു നീയറിഞ്ഞിരുന്നുവോ ?
നിന്റെ ഓരോ പാട്ടിനും ഞാന്‍ താളം പിടിച്ചിരുന്നുവെന്നു
നീയറിഞ്ഞിരുന്നുവോ ?
മറ്റുള്ളവരോട് നീ സംസാരിക്കുമ്പോള്‍ നിന്നോട് 
സംസാരിക്കാന്‍ കൊതിച്ചിരുന്ന എന്റെ മനസ്സ് നീ കണ്ടിരുന്നുവോ ?
എന്റെ മനസ്സിന്റെ മായാതാഴ്വരയില്‍ നിന്റെ ചിത്രമാണെന്ന് 
നീ അറിഞ്ഞിരുന്നുവോ ?
നിന്നെ കണ്ടനാള്‍ മുതല്‍ എന്റെ ഓരോ ദിവസവും തുടങ്ങുന്നത് 
നിന്നെയോര്‍ത്ത് കൊണ്ടായിരുന്നുവെന്നു നീയറിഞ്ഞിരുന്നുവോ ?
നിന്റെ ഓരോ ചലനങ്ങള്‍ക്കും ഞാന്‍ താളം പിടിക്കുമ്പോള്‍ 
നീയെന്റെ ചലനം അറിഞ്ഞിരുന്നുവോ ?
എന്റെ മിഴികള്‍ നിന്നോട് കഥ പറയുമ്പോള്‍ 
നീയറിഞ്ഞിരുന്നുവോ ഞാന്‍ നിന്നിലേക്കടുക്കുന്നുവെന്നു ?
ഒരുപാട് വേതനകള്‍ക്കിടയിലും ഞാന്‍ ആഗ്രഹിച്ചിരുന്ന 
മുഖം നിന്റെതാണെന്നു നീയറിഞ്ഞിരുന്നുവോ ?

ഒരുപാട് മുത്തുകള്‍ കോര്‍ത്തിണക്കുമ്പോള്‍ നീയറിഞ്ഞിരുന്നുവോ 
അതിലൊരു മുത്തായ്‌ ഞാന്‍ നിന്നെ നേടുന്നുവെന്ന് ?
എന്റെ നിശബ്ദതക്കു നിന്റെ സ്നേഹം കൂട്ടിരുന്നുവെന്നു 
നീയറിഞ്ഞിരുന്നുവോ ?
നീലാകാശത്തോട്‌ ഞാനെന്റെ പരിഭവകഥ പറയുമ്പോള്‍ 
അത് നിന്നെക്കുറിച്ചായിരുന്നുവെന്നു നീയറിഞ്ഞിരുന്നുവോ ?
സന്ധ്യാസമയത്ത് നിലാവിനെ കാണാന്‍ കൊതിച്ചിരുന്ന എന്റെ 
മുമ്പില്‍ ഒരു അപ്സരസ്സായി നീ വന്നിരുന്നുവോ ?
നീയറിഞ്ഞിരുന്നുവോ ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നു ?
നീയറിഞ്ഞിരുന്നുവോ ഞാന്‍ നിന്നെ അറിഞ്ഞിരുന്നുവെന്നു >
നീലിമയെ ഞാന്‍ ഇഷ്ട്ടപ്പെടുമ്പോള്‍ നീ 
നിലാവിനെ അറിഞ്ഞിരുന്നുവോ ?
നിലാവിനെ നീ അറിഞ്ഞിരുന്നുവെങ്കില്‍ 
അറിഞ്ഞിട്ടുണ്ടെങ്കില്‍ നിനക്ക് എന്നെ അറിയാം 
കാരണം 
ഞാന്‍ നിന്നെ കണ്ടിരുന്നത്‌ നിലാവിലൂടെയാണ്....

Tuesday, July 26, 2011

കാത്തിരിപ്പ്‌



മഞ്ഞ്പെയ്യുന്ന എന്റെ ഏതോ ഒരു പുലരിയില്‍
നിന്നെ ഞാന്‍ കണ്ടപ്പോള്‍ അറിയാതെ ആഗ്രഹിച്ചു പോയ്‌ 
അന്ന് മുതലെന്റെ ഓരോ ദിവസവും തുടങ്ങുന്നത് 
നിന്നെയോര്‍ത്തു കൊണ്ടായിരുന്നു.

നിദ്രകള്‍ എന്നില്‍നിന്നകലുന്ന രാത്രികളില്‍ നീ 
എന്നെ നോക്കി പുഞ്ചിരി തൂകാറുണ്ടായിരുന്നു.
അപ്പോഴും ഞാന്‍ കാണണമെന്നും അറിയണമെന്നും 
ആഗ്രഹിച്ചത്‌ നിന്നെക്കുറിച്ചായിരുന്നു.

കൊടുക്കുന്നതെല്ലാം തിരികെ കൊണ്ടുതരുന്ന
കടലിനെ പോലെയാണു നീ....
പക്ഷെ തിരകള്‍ പിന്‍വാങ്ങിയ കടല്‍ ഒന്നും 
തിരികെ തരാത്തത് പോലെ നീയും....

കണ്ണുനീരിന്റെ നനവുമായ് അന്നു നീ യാത്ര പറഞ്ഞപ്പോള്‍ 
ഒരായിരം പകല്‍ക്കിനാക്കള്‍ എന്‍ കനവുകളില്‍ അമര്‍ന്നുപോയ്‌ 
ഇനിയും പിരിയാത്ത മനസ്സുമായ് 
ഞാന്‍ നിന്നെ തേടിയലയുന്നു.

കരയില്‍ മണല്‍കുമിളകള്‍ തിരകളെ കാത്തിരുന്നപ്പോള്‍ 
ഞാനും കാത്തിരുന്നു........ ഒരിക്കല്‍ എന്റെ 
സ്വപ്നത്തിന്റെ ഭാമായിരുന്ന നിന്നെ...........

Sunday, July 24, 2011

സ്നേഹാഞ്ജലി








സ്വപ്ന വീഥിയിലെ ഏകാന്ത നിമിഷത്തില്‍ സഞ്ചരിക്കവേ,
ഉണര്‍ന്നു ഞാന്‍ നിന്‍ മൃദു സ്പര്‍ഷമെട്റ്റ്.
നീ എന്നെരികിലില്ലെങ്കിലും,
നിന്‍ സാമീപ്യം ഞാനറിയുന്നു.
എത്രയോ നിമിഷങ്ങള്‍ നാമൊരുമിച്ചിരുന്നു
സ്വപ്‌നങ്ങള്‍ നെയ്തു.
കൂട്ടുകാരീ ,
നിന്‍ മുഖം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നിന്‍ ചിരി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നിന്‍റെ ജീവിതത്തിലെ നഷ്ട സ്വപ്നങ്ങളില്‍     
ഞാന്‍ ദു:ഖിക്കുന്നു.
നിന്‍റെ ജീവിതത്തിലെ മധുര നിമിഷങ്ങളില്‍ 
ഞാന്‍ സന്തോഷിക്കുന്നു.
കൂട്ടുകാരീ,
നീയരികിലില്ലെങ്കിലും നിന്നെ ഞാനറിയുന്നു.
നിന്നോടോതുള്ള നിമിഷം, ഞാന്‍ 
കൊത്തിവെച്ച കല്‍വിളക്ക്‌ പോല്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
ഈ ലോകത്തില്‍ നിന്ന് മിന്നി മറഞ്ഞ നിനക്കായ്  ഒരായിരം ആദരവോടെ 
സമര്‍പ്പിക്കുന്നിതായെന്‍ 
സ്നേഹാഞ്ജലി........

Friday, July 22, 2011

ഏകാന്തത








ഒരിക്കല്‍ ഒരുമാത്ര കണ്ടു ഞാന്‍ നിന്നെ
പിന്നെയും എവിടെയോ എപ്പഴോ കാനാറൂണ്ടുതനും 
അറിയില്ല ; അതോ അറിയാതെ നിന്നതോ ?
പിന്നെ ഞാനടുത്തറിഞ്ഞപ്പോള്‍ 
നിന്റെയുള്ളിലെ സ്നേഹക്കടലിന്നാഴമറിഞ്ഞപ്പോള്‍ 
അകലരുതേ  നീ എന്നില്‍ നിന്നും 
ഒരിക്കല്‍ പോലും എന്റെ മനസ്സില്‍ നിന്നും.
പക്ഷെ എന്റെ പ്രാര്‍ത്ഥന ദൈവമറിഞ്ഞുകാണില്ല
നീയും....ഞാന്‍ സ്നേഹിച്ചവരൊക്കെയും
എന്നില്‍ നിന്നകലുന്നു......ഞാന്‍ ഏകനാകുന്നു...

Thursday, July 21, 2011

My Collections























http://snehapoorvvam-shoukkathali.blogspot.com/p/blog-page_979.html