
പുഷ്പചക്രം
ഇന്ന് കുറച്ചു നേരത്തെ ഇറങ്ങണം, കുട്ടികള്‍ക്ക് വാക്ക് കൊടുത്തതാണ്. വെക്കേഷന്‍ കഴിയാറായി. ഭാര്യയും പരിഭവം പറയാന്‍ തുടങ്ങി, എന്നാണ് ഞങ്ങളെയൊന്നു പുറത്തു കൊണ്ടുപോകുന്നത്. ശരിയാണ്, ഈ പ്രാവശ്യം എവിടെയും പോയിട്ടില്ല. ഒന്ന് ടൗണില്‍ കറങ്ങുക, രാത്രിയിലെ ഭക്ഷണം, അത്രയും മതി. എല്ലാ പരിഭവവും മാറും. ഫയലുകള്‍ ഒന്ന് ഒതുക്കി വെച്ച് കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് ഇറങ്ങാം. മേശപ്പുറത്തിരിക്കുന്ന സെല്‍ഫോണ്‍ ശബ്ദിക്കുന്നു. ജില്ലാ പ്രസിഡന്റ്...