ABOUT ME






എന്നെക്കുറിച്ച് പറയാന്‍ മാത്രം ഒന്നും ഇല്ല . എന്റെ പേര് ഷൌക്കത്ത് അലി . സൗദി അറേബ്യയിലെ റിയാദില്‍ ലിഫ്റ്റ്‌ ടെക്നിഷന്‍ ആയി ജോലി ചെയ്യുന്നു.നാട്ടില്‍ മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള പുളിക്കല്‍ എന്ന സ്ഥലത്താണ് വീട്.പ്ലസ്‌ ടു വരെ പഠിച്ചു.അതിനു ശേഷം NILTയില്‍ ചേര്‍ന്നു.അവിടെ നിന്നും  ലിഫ്റ്റ്‌ ടെക്നോളജിയില്‍ ഡിപ്ലോമ എടുത്തു.2 വര്‍ഷം ചെന്നൈ നഗരത്തില്‍ അസിസ്റ്റന്റ്‌ ടെക്നിഷ്യന്‍ ആയി ജോലി ചെയ്തു.നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാനും എന്റെ രണ്ടു മൂന്നു കൂട്ടുകാരും കൂടി ചേര്‍ന്നു കോഴിക്കോട് ഒരു ഡിസൈനിംഗ് കമ്പനി തുറന്നു..അത് നടത്തിക്കൊണ്ടു വരുന്നതിനിടയില്‍ എങ്ങനെയോ ഈ പ്രവാസ ലോകത്ത് എത്തിപ്പെട്ടു.മനസ്സില്ലാ മനസ്സോടെയാണ് പ്രവാസത്തിലേക്ക് വന്നത് എങ്കിലും ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവാസത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.മനസ്സില്‍ തോന്നുന്നത് കുത്തിക്കുറിക്കാന്‍ ഒരിടം,അതാണ്‌ എനിക്കീ ബ്ലോഗ്ഗ്.കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങളും,എല്ലാ വിധ ഡിസൈനിംഗ് ജോലികള്‍ക്കും നിങ്ങള്ക്ക് എന്നെ സമീപിക്കാം.