വര്‍ണങ്ങള്‍ക്കു നിറം നല്കിയിരുന്നുവോ ?
എപ്പോഴെങ്കിലും നീയെന്റെ ചിറകുകളില്‍
അണയാന്‍ കൊതിച്ചിരുന്നുവോ ?
എന്റെ മിഴിയില്‍ മിന്നിമറയുന്ന നിന്റെ മുഖം
നീ എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നുവോ ?
അറിയാതെ ഞാന്‍ നിന്നെ അറിയാന്‍ ശ്രമിച്ചപ്പോള്‍
നീ എന്നില്‍ നിന്ന് അകലാന്‍ ശ്രമിച്ചിരുന്നുവോ ?
ഒരുപാടു നോട്ടങ്ങല്‍ക്കിടയിലും എന്റെ നോട്ടം
നിന്നെ സ്പര്‍ശിചിരുന്നുവോ ?
കാതങ്ങള്‍ അകലെയെങ്കിലും നിന്നെ കാത്തിരിക്കുന്ന
എന്റെ മനസ്സ് നീ അറിഞ്ഞിരുന്നുവോ ?
തനിച്ചിരുന്നു ഞാന്‍ നിന്നെക്കുറിച്ചു മാത്രം പറയുന്ന
ഓരോ വാക്കും നീ കേട്ടിരുന്നുവോ ?
ഒരുപാട് കാലൊച്ചകള്‍ക്കിടയിലും നിന്റെ കാലോച്ചക്കായ്
ഞാന്‍ കാതോര്‍ത്തിരുന്നുവെന്നു നീയറിഞ്ഞിരുന്നുവോ ?
നിന്റെ ഓരോ പാട്ടിനും ഞാന്‍ താളം പിടിച്ചിരുന്നുവെന്നു
നീയറിഞ്ഞിരുന്നുവോ ?
മറ്റുള്ളവരോട് നീ സംസാരിക്കുമ്പോള്‍ നിന്നോട്
സംസാരിക്കാന്‍ കൊതിച്ചിരുന്ന എന്റെ മനസ്സ് നീ കണ്ടിരുന്നുവോ ?
എന്റെ മനസ്സിന്റെ മായാതാഴ്വരയില്‍ നിന്റെ ചിത്രമാണെന്ന്
നീ അറിഞ്ഞിരുന്നുവോ ?
നിന്നെ കണ്ടനാള്‍ മുതല്‍ എന്റെ ഓരോ ദിവസവും തുടങ്ങുന്നത്
നിന്നെയോര്‍ത്ത് കൊണ്ടായിരുന്നുവെന്നു നീയറിഞ്ഞിരുന്നുവോ ?
നിന്റെ ഓരോ ചലനങ്ങള്‍ക്കും ഞാന്‍ താളം പിടിക്കുമ്പോള്‍
നീയെന്റെ ചലനം അറിഞ്ഞിരുന്നുവോ ?
എന്റെ മിഴികള്‍ നിന്നോട് കഥ പറയുമ്പോള്‍
നീയറിഞ്ഞിരുന്നുവോ ഞാന്‍ നിന്നിലേക്കടുക്കുന്നുവെന്നു ?
ഒരുപാട് വേതനകള്‍ക്കിടയിലും ഞാന്‍ ആഗ്രഹിച്ചിരുന്ന
മുഖം നിന്റെതാണെന്നു നീയറിഞ്ഞിരുന്നുവോ ?
ഒരുപാട് മുത്തുകള്‍ കോര്‍ത്തിണക്കുമ്പോള്‍ നീയറിഞ്ഞിരുന്നുവോ
അതിലൊരു മുത്തായ് ഞാന്‍ നിന്നെ നേടുന്നുവെന്ന് ?
എന്റെ നിശബ്ദതക്കു നിന്റെ സ്നേഹം കൂട്ടിരുന്നുവെന്നു
നീയറിഞ്ഞിരുന്നുവോ ?
നീലാകാശത്തോട് ഞാനെന്റെ പരിഭവകഥ പറയുമ്പോള്‍
അത് നിന്നെക്കുറിച്ചായിരുന്നുവെന്നു നീയറിഞ്ഞിരുന്നുവോ ?
സന്ധ്യാസമയത്ത് നിലാവിനെ കാണാന്‍ കൊതിച്ചിരുന്ന എന്റെ
മുമ്പില്‍ ഒരു അപ്സരസ്സായി നീ വന്നിരുന്നുവോ ?
നീയറിഞ്ഞിരുന്നുവോ ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നു ?
നീയറിഞ്ഞിരുന്നുവോ ഞാന്‍ നിന്നെ അറിഞ്ഞിരുന്നുവെന്നു >
നീലിമയെ ഞാന്‍ ഇഷ്ട്ടപ്പെടുമ്പോള്‍ നീ
നിലാവിനെ അറിഞ്ഞിരുന്നുവോ ?
നിലാവിനെ നീ അറിഞ്ഞിരുന്നുവെങ്കില്‍
അറിഞ്ഞിട്ടുണ്ടെങ്കില്‍ നിനക്ക് എന്നെ അറിയാം
കാരണം
ഞാന്‍ നിന്നെ കണ്ടിരുന്നത് നിലാവിലൂടെയാണ്....
gum!
ReplyDeletevaayichu ...
ReplyDeleteഒരു പാട് ചിദ്യങ്ങള്‍ ചോദിച്ച് നിങ്ങള്‍ ജോണ്‍ ബ്രിട്ടാസായി, കാമുകിയുടെ ഒരു കഷ്ടപാട് :)
ReplyDeleteഅറിയാതെ പോയ പ്രണയമോ ?
ReplyDeleteഅറിഞ്ഞു. ബട്ട് വൈകിയാണെന്ന് മാത്രം.............
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteനന്ദി ചേച്ചീ....
Delete