Sunday, July 24, 2011

സ്നേഹാഞ്ജലി








സ്വപ്ന വീഥിയിലെ ഏകാന്ത നിമിഷത്തില്‍ സഞ്ചരിക്കവേ,
ഉണര്‍ന്നു ഞാന്‍ നിന്‍ മൃദു സ്പര്‍ഷമെട്റ്റ്.
നീ എന്നെരികിലില്ലെങ്കിലും,
നിന്‍ സാമീപ്യം ഞാനറിയുന്നു.
എത്രയോ നിമിഷങ്ങള്‍ നാമൊരുമിച്ചിരുന്നു
സ്വപ്‌നങ്ങള്‍ നെയ്തു.
കൂട്ടുകാരീ ,
നിന്‍ മുഖം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നിന്‍ ചിരി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നിന്‍റെ ജീവിതത്തിലെ നഷ്ട സ്വപ്നങ്ങളില്‍     
ഞാന്‍ ദു:ഖിക്കുന്നു.
നിന്‍റെ ജീവിതത്തിലെ മധുര നിമിഷങ്ങളില്‍ 
ഞാന്‍ സന്തോഷിക്കുന്നു.
കൂട്ടുകാരീ,
നീയരികിലില്ലെങ്കിലും നിന്നെ ഞാനറിയുന്നു.
നിന്നോടോതുള്ള നിമിഷം, ഞാന്‍ 
കൊത്തിവെച്ച കല്‍വിളക്ക്‌ പോല്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
ഈ ലോകത്തില്‍ നിന്ന് മിന്നി മറഞ്ഞ നിനക്കായ്  ഒരായിരം ആദരവോടെ 
സമര്‍പ്പിക്കുന്നിതായെന്‍ 
സ്നേഹാഞ്ജലി........

2 അഭിപ്രായങ്ങള്‍:

  1. കമന്റിനു നന്ദി. പ്രോത്സാഹിപ്പിക്കണം...............

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.........


സ്നേഹപൂര്‍വ്വം,
ഷൌക്കത്ത്..