Tuesday, July 26, 2011

കാത്തിരിപ്പ്‌



മഞ്ഞ്പെയ്യുന്ന എന്റെ ഏതോ ഒരു പുലരിയില്‍
നിന്നെ ഞാന്‍ കണ്ടപ്പോള്‍ അറിയാതെ ആഗ്രഹിച്ചു പോയ്‌ 
അന്ന് മുതലെന്റെ ഓരോ ദിവസവും തുടങ്ങുന്നത് 
നിന്നെയോര്‍ത്തു കൊണ്ടായിരുന്നു.

നിദ്രകള്‍ എന്നില്‍നിന്നകലുന്ന രാത്രികളില്‍ നീ 
എന്നെ നോക്കി പുഞ്ചിരി തൂകാറുണ്ടായിരുന്നു.
അപ്പോഴും ഞാന്‍ കാണണമെന്നും അറിയണമെന്നും 
ആഗ്രഹിച്ചത്‌ നിന്നെക്കുറിച്ചായിരുന്നു.

കൊടുക്കുന്നതെല്ലാം തിരികെ കൊണ്ടുതരുന്ന
കടലിനെ പോലെയാണു നീ....
പക്ഷെ തിരകള്‍ പിന്‍വാങ്ങിയ കടല്‍ ഒന്നും 
തിരികെ തരാത്തത് പോലെ നീയും....

കണ്ണുനീരിന്റെ നനവുമായ് അന്നു നീ യാത്ര പറഞ്ഞപ്പോള്‍ 
ഒരായിരം പകല്‍ക്കിനാക്കള്‍ എന്‍ കനവുകളില്‍ അമര്‍ന്നുപോയ്‌ 
ഇനിയും പിരിയാത്ത മനസ്സുമായ് 
ഞാന്‍ നിന്നെ തേടിയലയുന്നു.

കരയില്‍ മണല്‍കുമിളകള്‍ തിരകളെ കാത്തിരുന്നപ്പോള്‍ 
ഞാനും കാത്തിരുന്നു........ ഒരിക്കല്‍ എന്റെ 
സ്വപ്നത്തിന്റെ ഭാമായിരുന്ന നിന്നെ...........

5 അഭിപ്രായങ്ങള്‍:

  1. താങ്ക്സ് ജബ്ബാറിക്ക................

    ReplyDelete
  2. കവിത കൊള്ളാം..ഒന്ന് രണ്ടു അക്ഷര തെറ്റുകള്‍ ഉണ്ടുട്ടോ
    തൂകാരുണ്ടായിരുന്നു..തൂകാറുണ്ടായിരുന്നു അല്ലെ ?
    ഭാകമായിരുന്ന നിന്നെ... ഭാഗമായിരുന്നു

    ആശംസകള്‍

    ReplyDelete
  3. ഇക്കാ........അഭിപ്രായത്തിനു നന്ദി. തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. ഇനിയും പ്രോത്സാഹിപ്പിക്കണം.


    സ്നേഹപൂര്‍വ്വം,
    ഷൌക്കത്ത്

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.........


സ്നേഹപൂര്‍വ്വം,
ഷൌക്കത്ത്..