
പ്രണയകാലം
നീ എന്റെ സ്വപ്നങ്ങള്‍ക്ക്, എന്റെ മനസ്സിന്റെ
വര്‍ണങ്ങള്‍ക്കു നിറം നല്കിയിരുന്നുവോ ?
എപ്പോഴെങ്കിലും നീയെന്റെ ചിറകുകളില്‍
അണയാന്‍ കൊതിച്ചിരുന്നുവോ ?
എന്റെ മിഴിയില്‍ മിന്നിമറയുന്ന നിന്റെ മുഖം
നീ എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നുവോ ?
അറിയാതെ ഞാന്‍ നിന്നെ അറിയാന്‍ ശ്രമിച്ചപ്പോള്‍
നീ എന്നില്‍ നിന്ന് അകലാന്‍ ശ്രമിച്ചിരുന്നുവോ ?
ഒരുപാടു നോട്ടങ്ങല്‍ക്കിടയിലും എന്റെ നോട്ടം
നിന്നെ സ്പര്‍ശിചിരുന്നുവോ...