
അഴകിന്റെ ആയുര്‍വേദം
അഴകിന്റെ ഒരുപാട് രഹസ്യങ്ങളുണ്ട് ആയുര്‍വേദത്തില്‍. തലമുറകള്‍ കൈമാറിവന്ന ആ ഔഷധക്കൂട്ടുകളെ അടുത്തറിയാം...
ഒന്ന് വീട്ടുമുറ്റത്തേക്കിറങ്ങുകയേ വേണ്ടൂ. ചെമ്പരത്തിച്ചെടി ഒരു പിടി പച്ചിലകള്‍ വെച്ച് നീട്ടും. ചെമ്പരത്തിയിലയും പൂവും കശക്കിപ്പിഴിഞ്ഞാല്‍ അസ്സല്‍ താളിയായി. നല്ല കൊഴുപ്പും തണുപ്പുമുള്ള പച്ചിലനീര്. ഏത് ഷാംപൂവിനോടും കിടപിടിക്കും. ഒട്ടും ചെലവുമില്ല. താളിതേച്ചുള്ള കുളി കഴിഞ്ഞാലോ...പ്രകൃതിയുടെ സൗമ്യസ്പര്ശംപോലെ...