Tuesday, June 11, 2013

കൊളസ്ട്രോള്‍ ( CHOLESTEROL )

കൊളസ്ട്രോള്‍
നിയന്ത്രണ വിധേയമാക്കുക

നിത്യജീവിതത്തില്‍ ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട്കേള്‍ക്കാറുള്ള ഒരു വാക്കാണ്‌ കൊളസ്ട്രോള്‍ അഥവാ കൊഴുപ്പ്. പ്രത്യേകിച്ച് ആധുനിക കാലത്ത്കായികമായ ജോലികള്‍ യന്ത്രങ്ങളെ ഏല്‍പ്പിച്ചു കൊടുത്തു അലക്ഷ്യമായി തിന്നും കുടിച്ചും ജീവിക്കുന്ന വലിയൊരു ജനവിഭാഗം രൂപപ്പെട്ടുവന്നിട്ടുണ്ട്. സ്വാഭാവികമായും ശരീരം കായികമായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ കഴിക്കുന്ന കലോറി കൂടിയ ഭക്ഷണസാധനങ്ങളിലെ കൊഴുപ്പുകള്‍ ശരീരത്തിനുള്ളില്‍ തന്നെ കെട്ടിക്കിടക്കുകയും ക്രമേണ അത് അളവിലധികം വര്‍ധിച്ചു രോഗാതുരമാവുന്ന സാഹചര്യത്തിലെക്കെത്തുകയും ചെയ്യുന്നു.





എന്താണ് കൊഴുപ്പ് ?

ശരീരത്തിനാവശ്യമായ മെഴുകുപോലെയുള്ള ഒരു വസ്തുവാണ് കൊഴുപ്പ്. ഇത് അളവില്‍ കൂടിക്കഴിഞ്ഞാല്‍ ഇത് അപകടകാരിയാവുന്നു.
     
  നമ്മള്‍ ആഹാരം കഴിക്കുമ്പോള്‍ അതിലടങ്ങിയ കൊഴുപ്പ് ആമാശയം വലിച്ചെടുത്ത് കരളിലെത്തിക്കുന്നു. അവിടെ നിന്ന് ശരീരത്തിനാവശ്യമായ എല്ലാ ഭാഗത്തേക്കും വിതരണം ചെയ്യുന്നു. അവ കോശങ്ങളില്‍ ശേഖരിക്കപ്പെടുന്നു. കരളില്‍ വെച്ച് ഈ കൊഴുപ്പ് കൊളസട്രോളായും TRIGLYCERIDES ആയും വേര്‍തിരിക്കപ്പെടുന്നു.
      
ഈ രണ്ടു ഘടകങ്ങളും LIPOPROTEINS ന്‍റെ രൂപത്തിലായി രക്തത്തിലൂടെ കോശങ്ങളിലേക്ക് വിതരണം ചെയ്യുന്നു.
        
LIPOPROTEINS മൂന്നു തരത്തിലുണ്ട്.
  • VERY LOW LIPOPROTEINS (VLDL)
  • LOW DENSITY LIPOPROTEINS (LDL)
  • HIGH DENSITY LIPOPROTEINS (HDL)


ചില കോശങ്ങള്‍ LDL ശേകരിച്ചു രക്തക്കുഴലുകള്‍ക്ക് പുറമേ നിക്ഷേപിക്കുന്നതിന്റെ ഫലമായി ATHEROSCLEROSIS എന്ന രോഗമായിത്തീരുന്നു. ഇതിന്റെ ഫലമായി രക്തക്കുഴലുകള്‍ ചുരുങ്ങി അത് ഹൃദയാഘാതത്തിനു കാരണമാവുകയും ചെയ്യുന്നു.
        
 LDL നെ മോശം കൊലോസ്ട്രോള്‍, HDL നെ നല്ല കൊലോസ്ട്രോള്‍ എന്ന് വിളിക്കുകയും ചെയ്യുന്നു. ശരീരത്തിനു കൊടുക്കുന്ന കായികമായ പ്രവര്‍ത്തികളിലൂടെ മോശം കൊളസ്ട്രോളിനെ ശേഖരിച്ചു കരളിലെത്തികുകയും ഹൃധയാഘാതമുണ്ടാവാനുള്ള സാധ്യത  കുറയുകയും ചെയ്യുന്നു. പരിശോധന നടത്തുമ്പോള്‍ LDLന്‍റെയും HDLന്‍റെയും അളവ് പരിശോധിച്ച് ആവശ്യമായ ചികിത്സ തേടേണ്ടതാണ്.


രോഗനിര്‍ണ്ണയം

രക്ത പരിശോധനയിലൂടെയാണ് കൊഴുപ്പിന്റെ അളവ് നിര്‍ണ്ണയിക്കാനുള്ള പ്രധാന പരിശോധന നടത്തുന്നത്. മൂന്നു രീതിയിലുള്ള പരിശോധനാഫലം രോഗിക്ക് ലഭിക്കുന്നു.

  1. ആകെയുള്ള കൊഴുപ്പിന്റെ അളവ്.
  2. LDL
  3. HDL
ഇവക്കു ആകാവുന്ന അളവുകള്‍ താഴെ കൊടുത്തിരിക്കുന്നു.











അമിതമായ കൊഴുപ്പിനെ കൂടുതല്‍ ഹൃധയാഘാതമുണ്ടാകാന്‍കാരണമായ മറ്റു വിഷയങ്ങള്‍ താഴെ കൊടുക്കുന്നു.


  1. പുകവലി 
  2. ഉയര്‍ന്ന രക്തസമ്മര്‍ദം 
  3. പ്രമേഹം 
  4. 35 ല്‍ താഴെയുള്ള HDL ന്‍റെ അളവ് 
  5. 45 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ , 55 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍..
  6. സ്ത്രീകളില്‍ സംഭവിക്കുന്ന നേരത്തെയുള്ള ആര്‍ത്തവ വിരാമം.
  7. പാരമ്പര്യമായ ഹൃദയാഘാത സാധ്യത.

ശരീരത്തില്‍ കൊഴുപ്പ്‌ കൂടാനുള്ള കാരണങ്ങള്‍ 

പരിധിക്കപ്പുറമുള്ള കൊഴുപ്പ് കലര്‍ന്ന ആഹാര സാധനങ്ങള്‍ കഴിക്കുക വഴിയും, ചില രോഗങ്ങള്‍ പിടി പെട്ടിട്ടുള്ള രോഗികള്‍ക്കും കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ കൂടുന്നു. പ്രമേഹം, തൈറോയ്ട് ഗ്രന്ഥിയുടെ ശരിയല്ലാത്ത പ്രവര്‍ത്തനവും, പൊണ്ണത്തടി (Obesity), മാനസിക പിരിമുറുക്കം എന്നിവയും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടും.
   
 അന്തരീക്ഷ ഊഷ്മാവില്‍ ഖര രൂപത്തില്‍ കാണപ്പെടുന്ന കൊഴുപ്പിനെ സാച്ചുരേറ്റട് ഫാറ്റ് (SATURATED FAT) എന്നറിയപ്പെടുന്നു.
ഉദാഹരണത്തിനു ഒലിവ് എണ്ണ, വെജിറ്റബള്‍ ഓയില്‍ തുടങ്ങിയവ.
    
 കൂടുതല്‍ സാച്ചുരേറ്റട് ഫാറ്റ് കഴിക്കുന്നതുമൂലം LDLന്‍റെ അളവ് കൂടുകയും ശരീരത്തില്‍ പെട്ടന്ന് രോഗം ബാധിക്കുകയും ചെയ്യുന്നു.

ചികിത്സാ രീതികള്‍ 

ഒരു സാധാരണ മനുഷ്യന്‍ ഒന്നോ രണ്ടോ വര്‍ഷത്തിനിടയില്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പരിശോധിക്കണം.കൂടുതലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സകള്‍ നടത്തേണ്ടതാണ്. കൊഴുപ്പിന്റെ അളവ് പ്രത്യേകം പരിശോധിക്കണം. കൂടുതലായ കൊഴുപ്പിനെ കുറക്കാന്‍ പറ്റിയ ഉത്തമ മാര്‍ഗ്ഗം കൂടുതലായി കൊഴുപ്പ് കലര്‍ന്ന ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കുക എന്നത് തന്നെയാണ് ഉത്തമം. കൂടാതെ ശരീര ഭാരം കുറയ്ക്കുക, പ്രമേഹം നിയന്ത്രിക്കുക, തൈറോയിട് പ്രശ്നങ്ങള്‍ ചികിത്സിച്ചു മാറ്റിയെടുക്കുക. എന്നിവയെല്ലാം കൊഴുപ്പിനെ കുറക്കാന്‍ സഹായിക്കുന്നു.ഇത് കൊണ്ട് കുറയുന്നില്ലെങ്കില്‍ ഔഷധങ്ങള്‍ കഴിക്കേണ്ടതുണ്ട്.





ആഹാരക്രമം

ചുവടെ കൊടുത്തിരിക്കുന്ന നാല് ആഹാരക്രമങ്ങള്‍ പാലിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പിനെ ക്രമപ്പെടുത്താം.


  1. ഒരു ദിവസം 30 ശതമാനം കലോറിസ് മാത്രമേ കൊഴുപ്പ് ഉള്‍പ്പെട്ട ആഹാരമാകാന്‍ പാടുള്ളൂ. എന്നാല്‍ ഒരു യുവാവിനു  ഇതിന്റെ അളവ്  66 ഗ്രാം ആകാം.
  2. പ്രായപൂര്‍ത്തി ആയ ഒരാളില്‍ ആഹാരത്തിന്റെ സാച്ചുരേറ്റട് ഫാറ്റിന്‍റെ അളവ് 8-10 ശതമാനത്തില്‍ കൂടാന്‍ പാടില്ല.അത് 18 ഗ്രാം ഉണ്ടായിരിക്കും.
  3. 300 Mg ല്‍ കൂടുതല്‍ കൊഴുപ്പ് ഒരു ദിവസം കഴിക്കാന്‍ പാടില്ല.
  4. ഒരു ദിവസം 1500 Mg ല്‍ കൂടുതല്‍ സോഡിയം ശരീരത്തില്‍ എത്താന്‍ പാടില്ല.അമിത ഭാരമുള്ളവര്‍ മുടങ്ങാതെ വ്യായാമം ചെയ്യേണ്ടതാണ്.

ഔഷധമിശ്രണ ചികിത്സ 

ശരീരത്തിലുണ്ടാകുന്ന LDL ന്‍റെ അളവ് കുറച്ചു കരളിലെ LDL നെ നശിപ്പിക്കുന്ന ഒരു ചികിത്സാ രീതിയാണ് STATINS ( ഇതിനായി ഉപയോഗിക്കുന്ന മരുന്നാണ് Lovastin, Atowastin, Simvastin എന്നിവ ).
     
ശരീരത്തിനു താങ്ങാന്‍ കഴിയുന്ന പാര്‍ശ്വഫലങ്ങളെ ഈ മരുന്നിനുള്ളൂ. അതായത് വയറിനുണ്ടാകുന്ന അസ്വസ്ഥത, മലബന്ധം, സന്ധി വേദന തുടങ്ങിയവ. ചിലരില്‍ കരളിന്റെ പ്രവര്‍ത്തനം സ്വാഭാവികമായും നടക്കാറില്ലാത്തതായും കാണപ്പെടുന്നു.
   
  ചില രോഗികളില്‍ ഈ മരുന്നിന്റെ ഫലമായി ഞരമ്പുകള്‍ക്കും പേശികള്‍ക്കും നാശം സംഭാവിക്കുന്നതായും കാണപ്പെടുന്നു. ആ രോഗിക്ക് മൂത്രത്തില്‍ നിര വിത്യാസം കാണപ്പെടുന്നു. Nicotinic Acid നു LDL ന്‍റെ അളവ് കുറച്ചു HDL ന്‍റെ അളവ് കൂട്ടാന്‍ സാധിക്കും. ഡോക്ടറുടെ ഉപദേശത്തോടെ ഇവ രോഗികള്‍ ഉപയോഗിക്കേണ്ടതുണ്ട്. 








LEAVE YOUR COMMENTS......



സ്നേഹപൂര്‍വ്വം...

0 അഭിപ്രായങ്ങള്‍:

Post a Comment

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.........


സ്നേഹപൂര്‍വ്വം,
ഷൌക്കത്ത്..