Friday, October 21, 2011

നിനക്കുവേണ്ടി........





                                       

                                      നിനക്കുവേണ്ടി........




ഇന്നെന്റെ കണ്ണുനീര്‍തുള്ളികള്‍ എനിക്ക് ഏറ്റവും പ്രിയ്യപെട്ടവയാണ്.
.
കാരണം എനിക്ക് കൂട്ടായി നിന്നെ ഓര്‍ത്തുള്ള 
കണ്ണുനീര്‍തുള്ളികള്‍ മാത്രമാണിന്നുള്ളത്....

അറിയാതെ അടുത്തു.....അടുത്തപ്പോള്‍ അകലാന്‍ പറ്റില്ലെന്ന
റിഞ്ഞു.....

എന്നിട്ടും അകന്നു.....

എനിക്ക് വേണ്ടി നീ എന്നെ മറക്കുമ്പോള്‍,  

എനിക്ക് നഷ്ട്ടപ്പെടുന്നത് എന്നെ തന്നെ ആണെന്ന് നീ എന്തെ അറിയാതെ പോയി ?...

മറ്റെന്തു നേടിയിട്ടും നീ ഇല്ലെങ്കില്‍ പിന്നെന്തിനാണീ ജന്മം.....

കാത്തിരിപ്പിന്‍റെ വേദനയില്‍ ഒരു തെന്നലായി

നീ വരില്ലെന്നറിഞ്ഞിട്ടും 

നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് എന്‍റെ ജീവിതം.......

ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ഒരു നീര്‍കുമി
പോള്‍ 

പൊട്ടിത്തകരുന്നത് നിറമിഴിയോടെ നോക്കി നില്ക്കാന്‍ മാത്രമേ എനിക്കായുള്ളൂ....

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തീര്‍ത്ത കണ്ണീര്‍ കടലില്‍

ഞാന്‍ കിടന്നു പിടയുംപോളും എനിക്ക് 
പ്രാര്‍തിക്കനുള്ളത് 

നിനക്ക് വേണ്ടിയാണു.......നിന്റെ  സന്തോഷത്തിനു വേണ്ടി മാത്രം............

0 അഭിപ്രായങ്ങള്‍:

Post a Comment

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.........


സ്നേഹപൂര്‍വ്വം,
ഷൌക്കത്ത്..