പ്രമേഹം
ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജംഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ്പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കൽ ,കൂടിയ ദാഹം,വീശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാൽ ഈ രോഗം പകരുന്നതല്ലാത്ത (NCD:Non communicable diseases) ജീവിതരീതി രോഗങ്ങളിൽ(Life Style Diseases) പെടുന്നു. ലോകത്ത് 200 ദശലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ് പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ് പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.
പ്രധാനമായും രണ്ടുതരം പ്രമേഹം ഉണ്ട്. മൂന്നാമത്തേ ഇനം തന്നെ മാറുന്ന ഒരു അവസ്ഥയാണ്.
തരം 1
മുൻപ് ഈ അവസ്ഥക്ക് ഇൻസുലിനധിഷ്ടിതമല്ലാത്ത പ്രമേഹം (നോൺ ഇൻസുലിൻ ഡിപെൻഡൻറ്) എന്നാണ് അറിയപ്പെട്ടിരുന്നത്, മറ്റൊരു പേരു: ശൈശവ പ്രമേഹം, ഇൻസുലിൻ തീരെ കുറയുന്നു. ഐലെറ്റ്സിലെ ബീറ്റാ കോശങ്ങൾനശിച്ചു പോകുകയോ പ്രവർത്തിക്കാതിരിക്കുമ്പോഴോ ആണ് ഇതുണ്ടാകുന്നത്. പ്രായം സാധാരണയായി ഒരു ഘടകമല്ല.
തരം 2ശരാശരി 40 വയസ്സിനുമുകളിലുള്ളവരേയും ശരീരഭാരം കൂടിയവരേയും ബാധിക്കാവുന്ന പ്രമേഹരോഗാവസ്ഥയാണ് തരം 2 (Type II Diabetes).ഇൻസുലിൻ എന്ന ആന്ത:ഗ്രന്ഥിസ്രാവത്തിന്റെ ഉല്പാദനം ശരീരത്തിന്റെ മൊത്തം ആവശ്യത്തിനു വേണ്ടത്ര തികയാതിരിക്കുമ്പോൾ ഇത്തരം പ്രമേഹം വരാം.
മറ്റു പ്രമേഹാവസ്ഥകൾ
ഗർഭകാലപ്രമേഹം
ഗർഭാവസ്ഥയിൽ ചില സ്ത്രീകൾക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ്)ഗർഭാവസ്ഥയിൽ ചില സ്ത്രീകൾക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ്)ഗർഭാവസ്ഥയിൽ ചില സ്ത്രീകൾക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ്)ഗർഭാവസ്ഥയിൽ ചില സ്ത്രീകൾക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ്)
ഗർഭിണിയാകുന്നതോടെ മിക്കവാറും സ്ത്രീകൾക്ക് ഇൻസുലിൻ പ്രതിരോധം കൂടുന്നു. 2 മുതൽ 4 ശതമാനം വരെ ഗർഭിണികളിൽ ഇത് ഒരു താൽക്കാലികപ്രമേഹാവസ്ഥയായി പരിണമിക്കാം. ഇത് പ്രസവത്തോട് കൂടി അപ്രത്യക്ഷമാകാറുണ്ട്. ഗർഭാവസ്ഥാപ്രമേഹം ബാധിക്കുന്ന സ്ത്രീകൾക്ക് പിൽക്കാലത്ത് മേൽപ്പറഞ്ഞ തരം 2 പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലുണ്ട്.
ഉപോത്ഭവപ്രമേഹം (Secondary diabetes)
പാൻക്രിയാസ് ഗ്രന്ഥിയുടെ വീക്കം, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം ( ഉദാ: ഡ്യെയുറെറ്റിക്സ് (diuretics), സ്റ്റിറോയ്ഡുകൾ (Steroids)തുടങ്ങിയവ)എന്നിവ മൂലം പ്രമേഹാവസ്ഥ ഉണ്ടാകാം. ഇത്തരം പ്രമേഹത്തെ ഉപോത്ഭവപ്രമേഹം (സെക്കൻഡറി ഡയബെറ്റിസ്) എന്നറിയപ്പെടുന്നു.
രോഗകാരണങ്ങള്‍
വിവിധ കാരണങ്ങൾ മൂലം പ്രമേഹം പിടിപെടുന്നു. പലപ്പോഴും ഒന്നിലധികം കാരണങ്ങളും ഉണ്ടാകുക പതിവാണ്.- 1. പാരമ്പര്യഘടകങ്ങൾ - പ്രമേഹത്തിന്റെ കാരണമാകുന്ന ജീനുകൾ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
- 2. സ്വയം-പ്രതിരോധജന്യം- ചില അവസരങ്ങളിൽ ശരീരത്തിന്റെ കോശങ്ങളെതന്നെ ശരീരം ശത്രുവെന്ന് ധരിച്ച് നശിപ്പിക്കാറുണ്ട്. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ശരീരം ഇത്തരത്തിൽ നശിപ്പിക്കാൻ ശ്രമിച്ചാൽ അത് പ്രമേഹത്തിൽ കലാശിക്കും.
- 3. പൊണ്ണത്തടി
- 4. രക്തക്കുഴലുകളുടെ പ്രശ്നങ്ങൾ
- 5. മാനസിക പിരിമുറുക്കം, ക്ഷീണങ്ങൾ
- 6. വൈറസ് ബാധ
- 7 അപകടങ്ങൾ
രോഗം വരുന്ന വഴികള്‍
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ കുറച്ച് ഭാഗം നമ്മുടെ കോശങ്ങൾ ഉപയോഗിച്ചു തീർക്കുന്നു. ഇത് പലരിലും പല അളവിലാണ് സംഭവിക്കുന്നത്. കൂടുതൽ ജോലി ചെയ്യുന്നവരിൽ കൂടിയ അളവിലും അല്ലാത്തവരിൽ കുറഞ്ഞ അളവിലും; അതേ സമയത്തുതന്നെ അന്തർ ഗ്രന്ഥിയായ പാൻക്രിയാസിലെ ചില ഭാഗങ്ങളിലുള്ള(ഐലെറ്റ്സ് ഓഫ് ലാങർഹാൻസ്) ചിലകോശങ്ങൾ (ബിറ്റാ കോശങ്ങൾ)ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ എന്ന സ്രവം ഉപയോഗിച്ച് ഗൂക്കോസിനെ ഗ്ലൈക്കൊജെൻ ആക്കി മാറ്റി കോശങ്ങളിലും കരളിലും സൂക്ഷിക്കുന്നു, ഈ ഗ്ലൈക്കൊജെനെ തിരിച്ച് ഗ്ലൂക്കോസ് ആക്കി മാറ്റുന്നതിനായി ഐലെറ്റ്സ് ഒഫ് ലാങ്ങർഹാൻസിലെ തന്നെ ആൽഫാ കോശങ്ങൾ പുറപ്പെടുവിക്കുന്ന ഗ്ലൂക്കഗോൺ എന്ന സ്രവം ആവശ്യമാണ്. എന്നാൽ ഇത് സംഭവിക്കുന്നത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോഴാണ് ചെയ്യപ്പെടുന്നത്. കോശങ്ങൾക്ക് ഗ്ലൂക്കോസ് ഉപയോഗിക്കണമെങ്കിൽ ഇൻസുലിന്റെ സഹായവും ആവശ്യമാണ്.
മുന്‍കരുതല്‍
മുൻകരുതൽ എന്ന നിലയ്ക്ക് കൃത്യമായ കാലയളവിൽ രക്തപരിശോധന നടത്തേണ്ടതാണ്. ഭക്ഷണം കഴിക്കാതെയും കൃത്യമായ സമയത്ത് ഭക്ഷണം കഴിച്ചുമാണ് പരിശോധന നടത്തേണ്ടത്.
ചികിത്സ
പ്രമേഹം ഉണ്ടാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് രക്തത്തിലെ ജെനറ്റിക് മോളിക്യൂൾ എന്ന ഘടകമാണ്. പ്രമേഹം അയുഷ്ക്കാലം വരെ നീണ്ടു നിൽക്കുന്ന ഒരു രോഗമാണ് .ഇതിനെ നിയന്ത്രിച്ചു നിർത്തുവാനല്ലാതെ പൂർണമായും മാറ്റുവാൻ സാധിക്കുകയില്ല. ആയുർവേദത്തിലും അലോപ്പതിയിലും ഹോമിയോപ്പതിയിലുംഫലപ്രദമായ ചികിത്സ നിലവിലുണ്ട്. രോഗി അവന്റെ ജീവിതാന്ത്യം വരെ മരുന്നുകൾ തുടരേണ്ടതായി വരും. ജീവിത ശൈലി നിയന്ത്രിച്ച് ജീവിത ഗുണമേന്മ (Quality of life) മെച്ചപ്പെടുത്താം.
ചികിത്സ പരാജയപ്പെടുന്നതിനുള്ള കാരണങ്ങള്‍
- . ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്ന വിധം, സ്ഥാനം, സമയം, ഡോസ് തുടങ്ങിയവയിലെ അപാകതയും വിമുഖതയും
- . ഗ്ലൂക്കോമീറ്റർ അത്യന്താപേക്ഷിതമാണെങ്കിലും അതു വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നുമില്ല
- . പ്രതിരോധത്തിനായി കഴിക്കേണ്ട ഔഷധങ്ങൾ കുറച്ചു ദിവസങ്ങൾ മാത്രം ഉപയോഗിച്ച് നിർത്തുന്നു
- . വ്യായാമം- എത്രത്തോളം, എപ്പോൾ, എങ്ങനെ എന്നത് മനസ്സിലാക്കാതെ തെറ്റായി പ്രവർത്തിക്കുന്നു.
- . രക്തത്തിലെ പഞ്ചസാര അധീകരിച്ച ശേഷം വൈകി മാത്രം ഇൻസുലിൻ ഇഞ്ചക്ഷൻ ആരംഭിക്കുന്നു.
- . ഭക്ഷണനിയന്ത്രണങ്ങൾ പാലിക്കാൻ കഴിയാതിരിക്കുക.
ലോക പ്രമേഹദിനംഎല്ലാ വർഷവും നവംബർ 14-ന് ലോക പ്രമേഹദിനമായി ആചരിക്കുന്നു.
0 അഭിപ്രായങ്ങള്‍:
Post a Comment
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.........
സ്നേഹപൂര്‍വ്വം,
ഷൌക്കത്ത്..